മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർക്കെതിരെ ലൈം​ഗീക ആരോപണവുമായി നടി

മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തിയാണ് പോസ്റ്റ്.

author-image
Anagha Rajeev
Updated On
New Update
jayasoorya
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി നടി. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് നടിയുടെ ആരോപണം. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മിനു കുര്യൻ എന്ന യുവ നടിയുടെ വെളിപ്പെടുത്തൽ.

, I am writing to report a series of incidents of physical and verbal abuse I suffered at the hands of...

Posted by Minu Muneer on Sunday, August 25, 2024

2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തിയാണ് പോസ്റ്റ്. 2013ൽ ഒരു ചിത്രത്തിൽ അഭിനയിക്കവെ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയിൽ പെരുമാറുകയും ചെയ്തു. ഞാൻ തുടർന്നും സിനിമയിൽ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നുവെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

തുടർന്ന് തനിക്ക് ഇതിന്റെ ഫലമായി മലയാളസിനിമാ മേഖലയിൽ നിന്ന് മാറിനിൽക്കേണ്ടതായി വന്നുവെന്നും കുറിപ്പിൽ പറയുന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. തനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തിൽ നീതി തേടുകയാണെന്നും ഹീനമായ പ്രവൃത്തികൾ ചെയ്തവർക്കെതിരെ പിന്തുണ ആവശ്യപ്പെടുകയാണെന്നും നടി കുറിപ്പിൽ പറയുന്നു.

തന്നെ ഉപദ്രവിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് നടി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാൽ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് സിദ്ധിഖിനെതിരെ യുവനടി ആരോപിച്ചത്. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.

Edavela Babu sexual allegation mukesh Jayasuriya maniyanpilla raju