ആഴിമല ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം 15 മുതൽ 24 വരെ നടക്കുന്നു

ആഴിമല ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം 15 മുതൽ 24 വരെ നടക്കും. 15 ന് രാവിലെ 8.50 ന് കൊടിയേറ്റ് രാത്രി 7.30 ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പങ്കെടുക്കും.

author-image
Devina
New Update
azhimala temple

വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം 15 മുതൽ 24 വരെ നടക്കും.

15 ന് രാവിലെ 8.50 ന് കൊടിയേറ്റ് രാത്രി 7.30 ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പങ്കെടുക്കും.

16 ന് 7.45 ന് സമീപക്ഷേത്രഭാരവാഹി സമ്മേളനം. അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും.

17 ന് രാവിലെ 9 ന് ആയൂർവേദമെഡിക്കൽ ക്യാംപ്. ഉച്ചയ്ക്ക് 2 ന് കാവ്യസദസ്‌സ്, 6.55 ന് ആഴിമല ഗംഗധാരേശ്വര പുരസ്‌കാരം റസൂൽ പൂക്കുട്ടിക്ക് സമർപ്പിക്കും.

18 ന് വൈകിട്ട് 6 ന് 7ന് ഉമാമഹേശ്വരപരിണയം, 19 ന് വൈകിട്ട് 4 ന് കവിയരങ്ങ്, 21 ന് 7.30 ന് സാംസ്‌കാരിക സമ്മേളനം 22 ന് വൈകിട്ട് 6 ന് സമ്മേളനം,  

23 ന് രാവിലെ 10.10 ന് പൊങ്കാല, 12.05 ന് വേട്ട സദ്യ  12.50 ന് പൊങ്കാല നിവേദ്യം, രാത്രി 10.45 ന് പള്ളിവേട്ട, 24 ന് ഉച്ചയ്ക്ക് 12.5 ന് ആറാട്ട് സദ്യ,

വൈകിട്ട് 3.30 ന് ആറാട്ട് ബലി, 4.15 ന് കൊടിയിറക്ക് 5 ന് ആറാട്ട് 6 ന് പറയ്‌ക്കെഴുന്നള്ളിപ്പ്, താലപ്പൊലി, ആറാട്ട് ഘോഷയാത്ര.