ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റ്;  മന്ത്രി വി എൻ വാസവൻ

ഇടതു സർക്കാരിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോഴാണ് പുതിയ അവകാശവാദവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

author-image
Anagha Rajeev
New Update
vnvasavan
Listen to this article
0.75x 1x 1.5x
00:00 / 00:00

വിഴിഞ്ഞം പദ്ധതിയിൽ പ്രതിപക്ഷത്തിന് ഭരണപക്ഷത്തിന്റെ മറുപടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റ് എന്ന് മന്ത്രി വി എൻ വാസവൻ. പദ്ധതി നടപ്പാക്കി പൂർത്തീകരിക്കണം എന്നുള്ളത് ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യെമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ഇടതു സർക്കാരിൻറെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോഴാണ് പുതിയ അവകാശവാദവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

എന്നാൽ പ്രതിപക്ഷത്തിെൻ്റെ അവകാശവാദത്തെ സർക്കാർ വസ്തുതകൾ നിരത്തി പൊളിച്ചടുക്കി.  അതേസമയം കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടതെന്ന് ചോദ്യത്തിന് മറുപടിയായി വനം മന്ത്രി എ കെ ശശീന്ദ്രനും നിയമസഭയിൽ പറഞ്ഞു.

vizhinjam project Minister VN Vasavan Oommen Chandy government