അരുവിപ്പുറം പ്രതിഷ്ഠാ വർഷികവും ശിവരാത്രി ഉത്സവവും ഫെബ്രുവരി ആറ് മുതൽ 15 വരെ നടക്കും

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ അരുവിപ്പുറം ശിവക്ഷേത്രത്തിലെ 138-ാമത് പ്രതിഷ്ഠാ വാർഷികവും ശിവരാത്രി ഉത്സവവും ഫെബ്രുവരി ആറുമുതൽ 15 വരെ നടക്കും.

author-image
Devina
New Update
aruvippuram

നെയ്യാറ്റിൻകര: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ അരുവിപ്പുറം ശിവക്ഷേത്രത്തിലെ 138-ാമത് പ്രതിഷ്ഠാ വാർഷികവും ശിവരാത്രി ഉത്സവവും ഫെബ്രുവരി ആറുമുതൽ 15 വരെ നടക്കും.

 15 ന് ആയിരംകുടം അഭിഷേകം നടക്കും. നാരായണഗുരു പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ ഉത്സവ ദിവസങ്ങളിൽ രാവിലെ 4.30 ന് ശാന്തിഹവനം, ഗണപതിഹവനം, 5 ന് ഗുരുപൂജ, വൈകിട്ട് 6 ന് സന്ധ്യാപൂജ, 7 ന് കാഴ്ചശ്രീബലി എന്നിവ നടക്കും.


ഫെബ്രുവരി ആറിന് വൈകിട്ട് 6.15 ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ ഉത്സവത്തിന് കൊടിയേറ്റും. 6.45 ന് പ്രതിഷ്ഠാ വാർഷികസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

രാവിലെ ഏഴു മുതൽ ബലിതർപ്പണത്തിന് സൗകര്യമുണ്ടാകുമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.

മഠത്തിന്റെ കൊടിതൂക്കിമലയിലെ കുമാരഗിരിയിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രതിഷ്ഠ വാർഷികം 28ന് നടക്കും.

രാവിലെ 9 ന് കലശാഭിഷേകം വൈകിട്ട് 4 ന് കാവടി ഘോഷയാത്രയും നടക്കും.