ആനയറ പഞ്ചമിദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം 21 മുതൽ 27 വരെ നടക്കും

ആനയറ പഞ്ചമിദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം  ഈ മാസം 21 മുതൽ 27 വരെ നടക്കും. 21 ന് രാവിലെ 10 ന് തൃക്കൊടിയേറ്റ് വൈകിട്ട് 7 ന്  നടക്കുന്ന സാംസ്‌കാരികസമ്മേളനം ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും.

author-image
Devina
New Update
anayara

തിരുവനന്തപുരം:  ആനയറ പഞ്ചമിദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം  ഈ മാസം 21 മുതൽ 27 വരെ നടക്കും.

21 ന് രാവിലെ 10 ന് തൃക്കൊടിയേറ്റ് വൈകിട്ട് 7 ന്  നടക്കുന്ന സാംസ്‌കാരികസമ്മേളനം ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും.

 കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ വി.വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തും.

പഞ്ചമിദേവി പുരസ്‌കാരം പിന്നണി ഗായകൻ എം.ജി.ശ്രീകുമാറിന് ഗവർണർ നൽകും.

50,000 രൂപയും ആർട്ടിസ്റ്റ് ദേവദാസ് രൂപകൽപ്പന ചെയ്ത വാഗ്‌ദേവതയുടെ ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം ആയി സമർപ്പിക്കുന്നത് .

 കൗൺസിലർ എസ്.പി.ദീപക് ക്ഷേത്രസെക്രട്ടറി കെ.ശശിധരൻ, ക്ഷേത്രപ്രസിഡന്റ് വി.ബാബു തുടങ്ങിയവർ സംസാരിക്കും.

 22 ന് രാവിലെ 9.30 ന് നവകലശാഭിഷേകം വൈകിട്ട് 6.15 ന് സർപ്പബലി രാത്രി 7.30 ന് പുഷ്പാഭിഷേകം 23 ന് രാത്രി 7 ന് ലളിതസഹസ്രനാമജപം 9 ന് വിൽപ്പാട്ട് 24 ന് രാവിലെ 9 ന് ഉത്സവബലി ആരംഭം,

രാത്രി 8 ന് എഴുന്നള്ളത്ത് 25 ന് രാത്രി 8 ന് പള്ളിവേട്ട, 26 ന് രാവിലെ 10 ന് പൊങ്കാല, വൈകിട്ട് 3 ന് ആറാട്ടുബലി, 3.30 ന് ആറാട്ട് എഴുന്നള്ളത്ത്,

5 ന് നടക്കുന്ന ആറാട്ടിനുശേഷം രാത്രി 8.30 ന് കൊടിയിറക്കൽ 27 ന് രാവിലെ 8 ന് ഭജന, രാത്രി 7.30 ന് വലിയ ഗുരുതി.