തെളിവ് സഹിതം മലയാളത്തിലെ മികച്ച കുറ്റാന്വേഷണ ചിത്രം

മലയാളത്തിലെ മികച്ച കുറ്റാന്വേഷണ ചിത്രമായി ജോളി വുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച്,നവാഗതനായ  സക്കീർ മണ്ണാർമല സംവിധാനം ചെയ്ത " തെളിവ് സഹിതം"

author-image
Shyam Kopparambil
New Update
movie

 

കൊച്ചി: മലയാളത്തിലെ മികച്ച കുറ്റാന്വേഷണ ചിത്രമായി ജോളി വുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച്,നവാഗതനായ  സക്കീർ മണ്ണാർമല സംവിധാനം ചെയ്ത " തെളിവ് സഹിതം".ഇന്നലെയാണ് സിനിമ കേരളത്തിലെ തീയറ്ററുകളിൽ  റിലീസ് ചെയ്തത്.തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങി യവരാണ് അഭിനയിച്ചിരിക്കുന്നത്.പുതുമുഖ നടിമാരായ ഗ്രീഷ്മ ജോയ്,നിദ,മാളവിക അനിൽ കുമാർ.പുതുമുഖ നടൻമാരായ ഷൌക്കത്ത് അലി, 
ബിച്ചാൽ മുഹമ്മദ്‌, കൃഷ്ണദാസ് പൂന്താനം എന്നിവരും മികച്ച അഭിനയമാണ് കാഴ്ചവച്ചത്.
ചടുലമായ കേസന്വേഷണ രീതി ചെന്നെത്തുന്നത് അപ്രതീക്ഷിതമായ കഥാതന്തുവിലേക്കാണ്. കഥാന്ത്യത്തിലെ ട്വിസ്റ്റ്‌ തെളിവ് സഹിതം എന്ന ചിത്രത്തെ മികവുറ്റതാക്കുന്നു.ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആനുകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെയാണ് വളരെ തന്മയത്വത്തോടുകൂടി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥയിലും മേക്കിങ്ങിലും ഉള്ള പുതുമ പ്രേക്ഷകരെ ആകാംക്ഷ ഭരി തരാക്കുന്നു.ആളൊരുക്കം, സബാഷ് ചന്ദ്രബോസ്  എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രമാണ്. ഗാനവും,പശ്ചാത്തലസംഗീതവും ചായഗ്രഹണ മികവ്, എഡിറ്റിംഗ് എന്നിവ അഭിനന്ദനം  അർഹിക്കുന്നു.

 

 ക്യാമറ   എൽദോ ഐസക് ആണ്. മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിചിരിക്കുന്നത്.ഗിജേഷ് കൊണ്ടോട്ടി ആണ് പ്രൊഡക്ഷൻ കൺട്രോളർ.പി.ആർ.ഒ. എം കെ ഷെജിൻ.

cinema review malayalam