/kalakaumudi/media/media_files/2025/06/26/pranav-death-2025-06-26-16-18-03.png)
പാലക്കാട് : സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.കാവശ്ശേരി എരകുളം സ്വദേശി പ്രണവിന്റെ (21) മൃതദേഹമാണ് പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.ആലത്തൂര്‍ ശ്രീനാരായണ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍ മരിച്ച പ്രണവ്.ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പ്രണവിനെ കരിങ്കുളങ്ങര തടയണയില്‍ കാണാതാകുന്നത്.രണ്ട് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രണവ് ഒഴുക്കില്‍ പെടുകയായിരുന്നു.