നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു

തകഴി കുന്നമ്മയില്‍ കൊന്ന് കുഴിച്ചുമൂടിയതെന്നു സംശയിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. വണ്ടേപ്പുറം പാടശേഖരത്തിലെ പുറംബണ്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

author-image
Prana
New Update
kerala police kozhikode
Listen to this article
0.75x1x1.5x
00:00/ 00:00

തകഴി കുന്നമ്മയില്‍ കൊന്ന് കുഴിച്ചുമൂടിയതെന്നു സംശയിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. വണ്ടേപ്പുറം പാടശേഖരത്തിലെ പുറംബണ്ടില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവു ചെയ്യാനായി ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചെന്നുമാണു യുവതി പൊലീസിനു മൊഴി നല്‍കിയത്.
തകഴി സ്വദേശികളായ 2 യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവന്‍ അശോക് ജോസഫ് (30) എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചാക്കല്‍ സ്വദേശിനിയായ പെണ്‍സുഹൃത്ത് ഈ മാസം 7നു പ്രസവിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പ്രതികള്‍ മറവു ചെയ്തത്. ഓഗസ്റ്റ് ഏഴിനു വീട്ടില്‍ പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണു പ്രാഥമിക വിവരം.

NewBorn Baby