ബ്രാഹ്മണസഭയുടെ 'പ്രജ്ഞ 2025' മത്സരങ്ങൾ ശ്രദ്ധേയമായി.

author-image
Shyam Kopparambil
New Update
sd

കൊച്ചി :കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പ്രജ്ഞ 2025' മത്സരങ്ങളിൽ പരമ്പരാഗതമായ മുറുക്ക് ചുറ്റൽ, അരിപ്പൊടി കോലം വരയൽ, 18 മുഴം മടിശാർ പുടവ സ്വയമായി ചുറ്റൽ മത്സരങ്ങൾ ശ്രദ്ധേയമായി. പണ്ട് കാലം മുതൽ കല്യാണങ്ങൾ, ഉപനയനങ്ങൾ, സീമന്തങ്ങൾ, ഷഷ്ഠിബ്ധപൂർത്തി, ശതാഭിഷേകം ഉൾപ്പെടെ മംഗളകരമായ വിശേഷങ്ങൾക്ക് സദസ്സിൽ മുറുക്ക് പലഹാരം നിർബ്ബന്ധമാണ്. ഇത് ബ്രാഹ്മണ വനിതകൾ അരിപ്പൊടി, ഉഴുന്ന്പൊടി, വെണ്ണ എന്നിവ ചേർത്ത് കുഴച്ച് മാവാക്കി 11, 9 7, 5 വരികളിലായി മുറിയാതെ പരന്ന തട്ടിലോ, വെള്ള തുണിയിലോ പിരിയായി കലാപരമായി ചുറ്റി വെളിച്ചെണ്ണയിൽ വറുത്ത് എടുക്കുന്ന പലഹാരമാണ്. മുറുണ്ട്. പണ്ട് കാലം മുതൽ വിവാഹങ്ങൾക്കും വിശേഷങ്ങൾക്കും 5 ദിവസം മുൻപ് സ്ത്രീകൾ കൂട്ടമായി ഇരുന്ന് വളരെ മനോഹരമായും കലാപരവുമായി കൈ വിരലുകൾ കൊണ്ട് നിർമ്മിക്കുന്ന പൈതൃക പലഹാരവുമാണ് മുറുക്ക്. വിവാഹത്തിന് ശേഷം വരന്റെ വീട്ടുകാർക്ക് കൊടുത്തയക്കുന്ന പലഹാരങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഇത്. ബ്രാഹ്മണ വനിതകൾ വിവാഹത്തിന് താലി കെട്ടുന്നതു മുതൽ എല്ലാ വിശേഷങ്ങൾക്കും ആചാരപരമായി ധരിക്കുന്ന പുടവയാണ് 18 മുഴം മടിശാർ പുടവ. ഇത് സ്വയമായി ചുറ്റുന്ന മത്സരവും നടത്തി. പുതുതലമുറകൾക്ക് അന്യം നിന്ന് പോകാതെ നിലനിർത്തുവാൻ വേണ്ടിയാണ് ബ്രാഹ്മണ സഭ വനിതാ വിഭാഗം, പെരുമ്പാവൂർ സമൂഹ മണ്ഡപത്തിൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിച്ചത്.

വൈകിട്ട് 6 മണിക്ക് വനിതാ വിഭാഗം ഉപസഭ പ്രസിഡന്റ് എസ്.ആർ.പാർവ്വതി അമ്മാളുടെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ കൊച്ചി അമൃത ഇൻസ്റ്റിട്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ പ്രൊഫസറും,പൾമണറി വിഭാഗം മേധാവിയുമായ ഡോ. ശോഭ സുബ്രമണ്യവും, പ്രശസ്ത പ്ളാസ്റ്റിക് സർജനുമായ ഡോക്ടർ സുബ്രമണ്യയ്യരും മുഖ്യാതിഥികളായി പങ്കെടുത്തു. സമ്മേളനത്തിൽ അക്ഷര സ്ക്കൂൾ ഡയറക്റ്റർ വിജയലക്ഷ്മി വെങ്കിടാചലം, സംഗീതജ്ഞ ശാരദാ ഗോപാലകൃഷ്ണയ്യർ എന്നിവരെ ആദരിച്ചു. ബ്രാഹ്മണ സഭസംസ്ഥാന മീഡീയ സെൽ ചെയർമാൻ എൻ രാമചന്ദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ് സി.എസ്. വെങ്കിടേശ്വരൻ, വടർകുറ്റിബ്രാഹ്മണ സമൂഹം പ്രസിഡന്റ് എൻ. ഹരിഹര സുബ്രമണ്യയ്യർ,
വി. സിദ്ധാർഥ്, സി.വൈ. ഗംഗാധരൻ, അഖില ഹരിഹര സുബ്രമണ്യയ്യർ, രാജലക്ഷ്മിപാർത്ഥസാരഥി എന്നിവർ സംസാരിച്ചു.

brahmin kochi