കാറിന് തീപിടിച്ചു; യാത്രികരായ ദമ്പതികള്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു

കാര്‍ കത്തുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ എടുത്ത് കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു.

author-image
Prana
New Update
as

തിരുവനന്തപുരം കുമരിച്ചന്ത സിഗ്‌നലിനു സമീപം പുതുക്കാട് ബൈപാസ് റോഡില്‍ കാറിന് തീപിടിച്ചു. തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ദമ്പതികളായ കാര്‍ യാത്രികര്‍ വാഹനം നിര്‍ത്തി പുറത്ത് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി.
തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറില്‍ മാര്‍ട്ടിന്‍, ഭാര്യ രാജേശ്വരി എന്നിവര്‍ സഞ്ചരിച്ച കാറാണ് കത്തിയത്. ഇവര്‍ ചാക്കയില്‍നിന്ന് കോവളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. വാഗണര്‍ കാറിന്റെ മുന്‍ഭാഗമാണ് കത്തി നശിച്ചത്.
കാര്‍ കത്തുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ എടുത്ത് കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. തുടര്‍ന്ന് വിഴിഞ്ഞത്തു നിന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഏങ്കല്‍സിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സന്തോഷ് കുമാര്‍, രാജേഷ്, ബിജു, സനല്‍കുമാര്‍, സദാശിവന്‍, ജോസ് എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്.

 

fire Thiruvananthapuram car