കേരള സ്‌റ്റോറിയുടെ മറവിൽ കത്തോലിക്ക സഭ കട്ടപ്പനയിൽ പുറമ്പോക്ക് കയ്യേറി നിർമ്മാണം നടത്തുന്നു, കണ്ട ഭാവം നടിക്കാതെ നഗരസഭ

ലോക്സഭാ ഇലക്ഷനു മുമ്പായി  പൂർത്തീകരിക്കാനായി മിന്നൽ വേഗത്തിലാണ് നിർമ്മാണം നടക്കുന്നത്.

author-image
online desk
Updated On
New Update
kattappana

കട്ടപ്പന പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00
കട്ടപ്പന: കേരള സ്റ്റോറി പ്രദർശനത്തിലൂടെ ഇടത്-വലത് മുന്നണികളെ വരുതിയിലാക്കിയ കത്തോലിക്ക സഭ ഹൈറേഞ്ചിലെ ഭൂമി കയ്യേറ്റം പുനരാരംഭിച്ചു. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ്  ദേശീയ പാത കയ്യേറി അനധികൃത നിർമ്മാണം നടക്കുന്നത്. കട്ടപ്പന ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമ്മാണത്തിന് നഗരസഭയോ ദേശീയ പാത  അധികൃതരോ അനുമതി നൽകിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.
ലോക്സഭാ ഇലക്ഷനു മുമ്പായി  പൂർത്തീകരിക്കാനായി മിന്നൽ വേഗത്തിലാണ് നിർമ്മാണം നടക്കുന്നത്. തിരഞ്ഞെടുപ്പ് മുമ്പിലുള്ളതിനാൽ കണ്ണടക്കാൻ മൂന്നു മുന്നണികളും മുൻപന്തിയിലാണ്. ദേശീയ പാതയുടെ സമീപത്ത് നിർമ്മാണം നടത്തണമെങ്കിൽ ദേശീയ പാത അതോറിറ്റിയുടെ എൻ.ഒ.സി വാങ്ങി മുനിസിപ്പാലിറ്റിയിൽ നിന്ന് നിർമ്മാണ അനുമതിയും  ലഭ്യമാകേണ്ടതാണ്. പക്ഷേ കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളുടെ കേരള സ്റ്റോറി പ്രദർശനത്തോടെ ഭരണ പ്രതിപക്ഷ മുന്നണികൾ സംഘടിത സമ്മർദ ശക്തിയെ പ്രതിരോധിക്കാനാവാതെ ഉഴലുകയാണ്.
മുനിസിപ്പാലിറ്റിയുടെ മൂക്കിൻ തുമ്പിൽ പരസ്യമായി നടത്തുന്ന കയ്യേറ്റത്തിന് മറയായി ഉപയോഗിക്കുകയാണ് കേരള സ്റ്റോറി പ്രദർശനമെന്ന് രഹസ്യമായി രാഷ്ട്രീയ നേതാക്കൾ സമ്മതിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന കയ്യേറ്റങ്ങൾ വിവാദമായതോടെ വർഗീയ പ്രചരണം ആരംഭിച്ച് രക്ഷപെടുകയാണ് പതിവ്.
The Kerala Story movie kattappana chatholic church