/kalakaumudi/media/media_files/2025/09/21/laksha-2025-09-21-10-25-16.jpg)
കൊച്ചി: ലക്ഷദ്വീപ് ചൂരക്ക് ആ​ഗോള ഇക്കോ-ലേബലിം​ഗ് നേടിയെടുക്കാൻ കേന്ദ്ര സർക്കാർ നീക്കം. നടപടി സീഫുഡ് കയറ്റുമതി രം​ഗത്ത് വലിയ മുതൽകൂട്ടാകുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിം​ഗ് വ്യക്തമാക്കി.
പരമ്പരാ​ഗത മത്സ്യബന്ധന രീതികൾ ഉപയോ​ഗിച്ച് പിടിക്കുന്ന ലക്ഷ്യദ്വീപ് ചൂരക്ക് (ട്യൂണ) ആ​ഗോള ഇക്കോലേബലിം​ഗ് ടാ​ഗ് നേടിയെടുക്കാനാണ് നീക്കം.
കുറഞ്ഞ പാരിസ്ഥിതിക ആഘാതവും സുസ്ഥിരവുമായ ലക്ഷദ്വീപിലെ പോൾ-ആന്റ്-ലൈൻ ഉപയോ​ഗിച്ച് പിടിക്കുന്ന ചൂരക്ക് അന്താരാഷ്ട്ര രം​ഗത്തെ അം​ഗീകൃത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു
.
ലക്ഷദ്വീപ് മത്സ്യമേഖലയുടെ വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊച്ചിയിൽ നടത്തിയ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സീഫുഡ് കയറ്റുമതി രം​ഗത്ത് വലിയ മുതൽകൂട്ടാകുന്നതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
സമുദ്രോൽപന്നങ്ങൾ സുസ്ഥിര രീതികകളിലൂടെ ലഭിച്ചതാണെന്ന് ഉറപ്പാക്കുന്നതാണ് ഇക്കോലേബലിം​ഗ് മുദ്രകൾ.
അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത ടാ​ഗുള്ള സീഫുഡ് ഉൽപന്നങ്ങൾക്ക് സ്വീകാര്യതയും ഉയർന്ന വിലയും ലഭിക്കും.
ദ്വീപിലെ പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയർത്താനും ഈ നടപടി കാരണമാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കടൽപായൽ കൃഷിക്കും അലങ്കാരമത്സ്യ കൃഷിക്കും ലക്ഷദ്വീപിൽ മികച്ച സാധ്യതയാണുള്ളത്.
ആഴക്കടൽ മത്സ്യബന്ധനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി പറഞ്ഞു.
നീതി ആയോഗ്, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി, വിവിധ ഫിഷറീസ് ​ഗവേഷണ സ്ഥാപനങ്ങൾ, നബാർഡ് എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡും ഫിഷറി സർവേ ഓഫ് ഇന്ത്യയും സംയുക്തമായാണ് യോ​ഗം സംഘടിപ്പിച്ചത്.
ലക്ഷദ്വീപിലെ നാലായിരം ചതുരശ്രമീറ്റർ ല​ഗൂൺ കടൽപായൽ കൃഷിക്ക് വളരെയേറെ അനുയോജ്യമാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പറഞ്ഞു. ആ​ഗോളതലത്തിൽ തന്നെ കടൽപായൽ ഹബ് ആയി മാറാൻ ലക്ഷദ്വീപിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
