എംഎൽഎമാർക്കുള്ള നിയമസഭാ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

എംഎൽഎമാർക്കുള്ള നിയമസഭാ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിന്റെ  ഉദ്ഘാടനം ഇന്ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അടുത്ത നിയമസഭയിലെ അംഗങ്ങൾക്ക് ഫ്‌ളാറ്റുകൾ ലഭ്യമാകും

author-image
Devina
New Update
pumba

തിരുവനന്തപുരം: എംഎൽഎമാർക്കുള്ള നിയമസഭാ ഹോസ്റ്റലിലെ പമ്പ ബ്ലോക്കിന്റെ  ഉദ്ഘാടനം ഇന്ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

 അടുത്ത നിയമസഭയിലെ അംഗങ്ങൾക്ക് ഫ്‌ളാറ്റുകൾ ലഭ്യമാകും. ചന്ദ്രഗിരി, നെയ്യാർ, പമ്പ ബേ്‌ളാക്കുകളിലായി മുഴുവൻ എംഎൽഎമാർക്കും കുടുംബസമേതം താമസിക്കാനാവും.

10 നിലകളിലായി 60 ഫ്‌ളാറ്റുകളാണ് പുതിയ പമ്പ ബേ്‌ളാക്കിലുള്ളത്. കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള 2 സെല്ലാറുണ്ട്. ഗ്രൗണ്ട് ഫ്ളോറിൽ 2 ഗെസ്റ്റ് സ്വീറ്റ് റൂമുകളുണ്ട്.

 1200 ചതുരശ്ര അടി വീതമുള്ള ഫ്‌ളാറ്റിൽ 2 കിടപ്പുമുറി, ലിവിങ് ഏരിയ, ഡൈനിങ് ഹാൾ, അടുക്കള, 4 ബാത്ത്‌റൂം എന്നിവയാണുള്ളത്. ഓരോ ഫ്‌ളാറ്റിനോടും ചേർന്ന് ഓഫീസ് മുറിയുമുണ്ട്.

 2023 ഓഗസ്റ്റ് 26 നാണ് പമ്പ ബേ്‌ളാക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമ്മിക്കുന്ന ബേ്‌ളാക്കിൽ സോളർ വൈദ്യുതി സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.