/kalakaumudi/media/media_files/2026/02/10/chinnu-pappu-2026-02-10-16-23-48.jpg)
കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പുവിന്റെ (രേഷ്മ - 25) ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ചിന്നുവിന്റെ കൂടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ആണ്‍സുഹൃത്തിനെ കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
ആണ്‍സുഹൃത്തുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചിന്നു കുടുംബത്തിന് സൂചന നല്‍കിയിരുന്നു. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചതോടെയാണ് ചിന്നുവിന്റെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ആണ്‍സുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇടയ്ക്ക് സുഹൃത്ത് ഫോണില്‍ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി തുടര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്നുവിനെ രക്ഷിക്കാനായില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
