/kalakaumudi/media/media_files/2024/12/18/p3YZyjP4b9VOX8WvlhSd.jpeg)
കൊച്ചി :-വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര കേക്ക് മേളക്ക് തുടക്കം കുറിച്ചു.ബാങ്ക് അങ്കണത്തിൽ ആരംഭിച്ച കേക്ക് മേള ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.ജി.സുരേന്ദ്രൻ അദ്ധ്യക്ഷനായി.ഇ.പി.സുരേഷ്, വിനീത സക്സേന, ആശാകലേഷ്, പ്രേമലത.വി.എസ്, വി.കെ.വാസു, പി.ആർ.സാംബശിവൻ,സേവ്യർ ലിജു,സെക്രട്ടറി ടി.എസ്.ഹരി എന്നിവർ സംസാരിച്ചു.പ്ലം,റിച്ച് പ്ലം,ക്യാരറ്റ്,നാപ്പിൾ,ഫ്റൂട്ട്സ്,കോക്കനട്ട് തുടങ്ങി 12 ൽപ്പരം കേക്കിനിങ്ങൾ പരമാവധി വിൽപ്പന വിലയിൽ നിന്നും 30 മുതൽ 120 രൂപ വരെ വിലക്കുറവിലാണ് വിൽപ്പന നടത്തുന്നത്.ഡിസംബർ 31 വരെയാണ് കേക്ക് മേള.