ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായതു കൊണ്ട് തന്നെ പരിഹാരക്രിയകൾ നടത്താനുള്ള തീരുമാനത്തിൽ പള്ളിയോട സേവാ സംഘം

പരിഹാരക്രിയകൾ എന്ന് ചെയ്യണം എന്നതിൽ തീരുമാനമായിട്ടില്ല. അഷ്ടമിരോഹിണി നാളിൽ ദേവന് നിവേദിക്കും മുമ്പ്് ദേവസ്വം മന്ത്രി വിഎൻ വാസവൻ അടക്കം പ്രധാനപ്പെട്ട ആളുകൾക്ക് സദ്യ വിളമ്പിയത് നേരത്തെ വിവാദമായിരുന്നു.

author-image
Devina
New Update
vnvasavan

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായതു കൊണ്ട് തന്നെ തന്ത്രി നിർദ്ദേശിച്ച പരിഹാരക്രിയകൾ വൈകാതെ പൂർത്തിയാക്കാനൊരുങ്ങി  പള്ളിയോട സേവാ സംഘം .

 ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന പള്ളിയോട സേവാസംഘം നേതൃത്വത്തിന്റെ തീരുമാനത്തെ പാടെ തള്ളുന്നതാണ് പൊതുയോഗ തീരുമാനം.

ഉരുളി വെച്ച് എണ്ണ സമർപ്പണം, പതിനൊന്നു പറയുടെ സദ്യ എന്നിവയാണ് പരിഹാരമായി തന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്.

 എന്നാൽ, പരിഹാരക്രിയകൾ എന്ന് ചെയ്യണം എന്നതിൽ തീരുമാനമായിട്ടില്ല. അഷ്ടമിരോഹിണി നാളിൽ ദേവന് നിവേദിക്കും മുമ്പ്് ദേവസ്വം മന്ത്രി വിഎൻ വാസവൻ അടക്കം പ്രധാനപ്പെട്ട ആളുകൾക്ക് സദ്യ വിളമ്പിയത് നേരത്തെ വിവാദമായിരുന്നു.

ആചാരലംഘനം നടത്തിയിട്ടില്ലെന്നും വിവാദം ആസൂത്രിതമായി കുബുദ്ധിയിൽ ഉണ്ടായതാണെന്നുമായിരുന്നു മന്ത്രി വി എൻ വാസവൻ നേരത്തെ പ്രതികരിച്ചത്.

 പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്.

 ചടങ്ങുകൾ പൂർത്തിയാക്കാൻ സദ്യ കഴിക്കണമെന്ന് പറഞ്ഞു.

വളരെ അവാസ്തവവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് വന്നിട്ടുള്ളത്.

 അഷ്ടമി രോഹിണി ദിവസം നടന്ന സംഭവം 31 ദിവസങ്ങൾക്കുശേഷം വിവാദമായി വന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് വി എൻ വാസവൻ പറഞ്ഞു