ദി ക്ലിക്ക് സ്റ്റോറി" ഫോട്ടോ എക്സിബിഷൻ  ലോഗോ പ്രകാശനം ചെയ്തു

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ  ഫെബ്രുവരി 6 മുതൽ 9 വരെ  നടക്കുന്ന "ദി ക്ലിക്ക് സ്റ്റോറി" ഫോട്ടോ എക്സിബിഷൻറെ ലോഗോ പ്രകാശനം ചലച്ചിത്ര നടനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ  പ്രേംകുമാറും, 2024ലെ മലയാളമങ്ക 1200 പട്ടം നേടിയ കുമാരി ശ്രുതി സോമനും ചേർന്ന് നിർവഹിച്ചു.

author-image
Shyam Kopparambil
New Update
prem

 

കൊച്ചി :  എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ  ഫെബ്രുവരി 6 മുതൽ 9 വരെ  നടക്കുന്ന "ദി ക്ലിക്ക് സ്റ്റോറി" ഫോട്ടോ എക്സിബിഷൻറെ ലോഗോ പ്രകാശനം ചലച്ചിത്ര നടനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ  പ്രേംകുമാറും, 2024ലെ മലയാളമങ്ക 1200 പട്ടം നേടിയ കുമാരി ശ്രുതി സോമനും ചേർന്ന് നിർവഹിച്ചു.
അധ്യാപകനും ഛായാഗ്രാഹകനുമായ  അനു തിരൂർ പകർത്തിയ ചിത്രങ്ങളും അതിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച ചെറുകഥകളും ചേർത്താണ് "ദി ക്ലിക്ക് സ്റ്റോറി" തയാറാക്കിയിരിക്കുന്നത.ഛായാഗ്രഹണം, സംഗീതം , സംവിധാനം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ അനു തിരൂരിൻ്റെ രണ്ടാമത്തെ ഫോട്ടോ എക്സിബിഷനാണ് "ദി ക്ലിക്ക് സ്റ്റോറി"

ernakulam kochi