മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു

എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ പള്ളിക്കലില്‍വച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പള്ളിക്കല്‍ പോലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

author-image
Prana
New Update
cm's escort

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ പള്ളിക്കലില്‍വച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പള്ളിക്കല്‍ പോലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്. കടയ്ക്കല്‍ കോട്ടപ്പുറത്തെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
മുന്നില്‍ പോയ വാഹനങ്ങള്‍ പെട്ടന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടം നടന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ മുഖ്യമന്ത്രി യാത്ര വീണ്ടും തുടര്‍ന്നു.കഴിഞ്ഞ ഒക്ടോബറിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ എം സി റോഡില്‍ വച്ച് കൂട്ടിയിടിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം സഡന്‍ ബ്രേക്കിട്ടത്തോടെയാണ് സംഭവം

 

accident convoy chief minister pinarayi vijayan vehicle