/kalakaumudi/media/media_files/2025/12/17/village-monkey-2025-12-17-12-31-13.jpg)
തിരുവനന്തപുരം: നാട്ടുകുരങ്ങിനെ അതീവ സംരക്ഷണപ്രാധാന്യമുള്ള ജീവികളുടെ ഷെഡ്യൂൾ ഒന്നിൽ നിന്ന് പ്രാധാന്യം കുറഞ്ഞവയുടെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റാൻ ദേശീയ വന്യജീവി ബോർഡ് ശുപാർശ.
മനുഷ്യജീവന് ഭീഷണി ഉയർത്തുന്നതോ കാർഷിക വിളകൾക്കും മറ്റും നാശം വരുത്തുന്നതോ ആയ വന്യജീവികളുടേതാണ് ഷെഡ്യൂൾ രണ്ട് ഇതിൽ ഉൾപ്പെടുന്നവയെ ആവശ്യമെങ്കിൽ പിടികൂടാനും ഉപാധികളോടെ കൊല്ലാനും അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് കഴിയും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നീർദ്ദേശം പരിശോധിച്ച് ബോർഡ് നൽകിയ ശുപാർശ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
1972 ൽ കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്തി കേരള നിയമസഭ പാസാക്കി.
ഗവർണറുടെ അംഗീകാരത്തിനായി കൈമാറിയ ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നും നാട്ടുകുരങ്ങിനെ ഷെഡ്യൂൾരണ്ടിലേക്ക് മാറ്റുക എന്നതാണ്.
മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇതുവരെയും കേന്ദ്രം അംഗീകരിച്ചിട്ടില്ല. നിലവിൽ കാട്ടുപന്നി ഷെഡ്യൂൾ രണ്ടിലാണ്.
അവയെ ഉപാധികളോടെ കൊല്ലാൻ തദ്ദേശ സ്ഥാപനമേധാവികൾക്ക് വനം വകുപ്പ്അനുമതി നൽകുന്നത് ഇതു പ്രകാരമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
