പാലക്കാട് ട്രെയിനിടിച്ച ആനയുടെ നില ഗുരുതരാമായി തുടരുന്നു

ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് ഇപ്പോൾ ആനയ്ക്കു നൽകുന്നത്.

author-image
Rajesh T L
Updated On
New Update
elephant

ട്രെയിനിടിച്ച് അവശനിലയിലായ കാട്ടാന

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടിന് സമീപം റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരുക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആനയുടെ രണ്ടു പിൻകാലുകളും ചലിക്കുന്നില്ല. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് ഇപ്പോൾ ആനയ്ക്കു നൽകുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്.

palakkad Elephant train accident malambuzha