/kalakaumudi/media/media_files/2025/11/13/rajesh-accident-2025-11-13-15-50-41.jpg)
ആലപ്പുഴ: എരമല്ലൂരിൽ ഉയരപാതയുടെ ഗർഡർ തകർന്ന് വീണ് മരിച്ച് പിക്ക് അപ്പ് വാൻ ഡ്രൈവർ രാജേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.
25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കരാർ കമ്പനി ഉറപ്പുനൽകിയതായി ബന്ധുക്കൾ അറിയിച്ചു.
സംസ്‌കാരചടങ്ങിനായി നാൽപ്പതിനായിരം രൂപ കരാർ കമ്പനി ബന്ധുക്കൾക്ക് നൽകി. സർക്കാർ നാല് ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചു.
രാജേഷിന്റെ മകന്റെ ജോലിക്ക് വേണ്ടി കലക്ടർ ശുപാർശ ചെയ്യുമെന്ന് അറിയിച്ചതായി ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
25 ലക്ഷം രൂപയുടെ ചെക്ക് നാളെ രാജേഷിന്റെ കുടുംബത്തിന് കൈമാറുമെന്ന് കമ്പനി പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം രണ്ട് ലക്ഷം രൂപയാണ് കമ്പനി ധനസഹായമായി വാഗ്ദാനം ചെയ്തത്. എന്നാൽ ഇത് സ്വീകരിക്കില്ലെന്ന് കുടുംബം അറിയിച്ചതോടെ ധനസഹായം പത്ത് ലക്ഷം നൽകാമെന്ന് കമ്പനി അറിയിച്ചെങ്കിലും രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറായില്ല.
തുടർന്ന് നടത്തിയ ചർച്ചയിൽ 25 ലക്ഷം നൽകാമെന്ന് അറിയിച്ചതോടെയാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങിയത്.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് മൃതദേഹം പത്തനംതിട്ടിയിലേക്ക് വീട്ടിലേക്ക് കൊണ്ടുപോയി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
