രാജ്യത്തിന്റെ ജിഡിപി വളർച്ചയഥാർത്ഥത്തിൽ 4.5 ശതമാനം മാത്രം

രാജ്യത്തെ ജിഡിപി വളർച്ച 7.4 ശതമാനമാണെന്നു കേന്ദ്രസർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ 4.5 ശതമാനമായി ചുരുങ്ങുമെന്നു സുഭാഷ് ചന്ദ്ര ഗാർഗ്.

author-image
Devina
New Update
jdp

കൊച്ചി: രാജ്യത്തെ ജിഡിപി വളർച്ച 7.4 ശതമാനമാണെന്നു കേന്ദ്രസർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ 4.5 ശതമാനമായി ചുരുങ്ങുമെന്നു സുഭാഷ് ചന്ദ്ര ഗാർഗ്.

നോമിനൽ ജിഡിപി 8 ശതമാനമാണ്. അതിൽ നിന്നു നാണ്യപ്പെരുപ്പത്തോതു കുറയ്ക്കുമ്പോഴാണ് റിയൽ ജിഡിപി ലഭിക്കുന്നത്.

നാണ്യപ്പെരുപ്പം വെറും 0.5- 0.6 ശതമാനമാത്രമാണെന്നു കേന്ദ്രസർക്കാർ അവകാശപ്പെടുന്നത് ആർക്കെങ്കിലും വിശ്വസിക്കാനാകുമോ? അതിലേറെയുണ്ടെന്ന് ഉറപ്പാണ്.

യഥാർത്ഥത്തിൽ 3.5 ശതമാനമെങ്കിലും ഉണ്ടെന്നു കരുതാം; അങ്ങനെ വരുമ്പോൾ 4.5 ശതമാനമാണ് യഥാർത്ഥ ജിഡിപി. ഇനി ഡോളറുമായി തട്ടിപ്പു ജിഡിപി കണക്കു കൂട്ടിയാൽ ഇന്ത്യയുടെ ജിഡിപി വളർച്ച 1.5 ശതമാനം മാത്രമേയുണ്ടാകൂ.

 യുഎസിന്റെ ജിഡിപി 3 ശതമാനമാണ്. എഐയിലും ഓട്ടമേഷനിലും നിക്ഷേപിക്കാത്ത രാജ്യങ്ങൾക്കു തിരിച്ചടിയുണ്ടാകും.

സ്വകാര്യമേഖലയിൽ നിന്നാണ് ഇന്നവേഷൻ സംഭവിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.