സംരംഭക വർഷത്തിലൂടെ നാടിന്റെ പണം മൂലധന നിക്ഷേപമായി: മന്ത്രി പി. രാജീവ്

കേരളത്തിൽ ആവിഷ്കരിച്ച സംരംഭകത്വ വർഷം രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ഒന്നായി മാറി. ചെറുതും ഇടത്തരവുമായ സംരംഭങ്ങളിലൂടെ വലിയ നിക്ഷേപമാണ് സംസ്ഥാനത്ത് ആവിഷ്‌കരിക്കപ്പെട്ടത്. സംരംഭങ്ങളുടെ കാര്യത്തിൽ വനിതകളുടെ വലിയൊരു  പങ്കാളിത്തമാണു ലഭിച്ചത്

author-image
Shyam Kopparambil
New Update
p

 

കൊച്ചി: നമ്മുടെ നാട്ടിലെ പണം മൂലധനമാക്കാൻ കഴിഞ്ഞു എന്നത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ  ലക്ഷം സംരംഭകത്വ വർഷ പരിപാടിയുടെ ഏറ്റവും വലിയ നേട്ടമാണെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. 2024  സംസ്ഥാനത്തെ സംരംഭകത്വ വർഷത്തെ സംബന്ധിച്ച്  ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോറും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റും (സി.എം ഡി) ചേർന്നു നടത്തിയ പഠന റിപ്പോർട്ട് ഏറ്റുവാങ്ങുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പാലാരിവട്ടം റിനൈ കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായിരുന്നു. 
 കേരളത്തിൽ ആവിഷ്കരിച്ച സംരംഭകത്വ വർഷം രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ഒന്നായി മാറി. ചെറുതും ഇടത്തരവുമായ സംരംഭങ്ങളിലൂടെ വലിയ നിക്ഷേപമാണ് സംസ്ഥാനത്ത് ആവിഷ്‌കരിക്കപ്പെട്ടത്. സംരംഭങ്ങളുടെ കാര്യത്തിൽ വനിതകളുടെ വലിയൊരു  പങ്കാളിത്തമാണു ലഭിച്ചത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പഞ്ചായത്തുതലം മുതൽ സംരംഭകരെ കണ്ടെത്തി മുൻ നിരയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഒത്തൊരുമയോടെയുള്ള വലിയൊരു ശ്രമം ആണ് നടത്തിയത്. കുറവുകൾ കണ്ടെത്തി വിപുലമായ ഡാറ്റാ ബേസ് ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോയതെന്നു മന്ത്രി പറഞ്ഞു. ഐ ഐ എമ്മിനുവേണ്ടി ഡയറക്ടർ പ്രൊഫ. ഹിമാംശു റായി, സിഎം ഡിക്കു വേണ്ടി മുൻ ഡയറക്ടർ കൂടിയായ ഡോ. ജി. സുരേഷ് എന്നിവർ പഠന റിപ്പോർട്ട് മന്ത്രി പി രാജീവിനു കൈമാറി. ഐ ഐ ടി യിലെ പ്രൊഫ. പ്രശാന്ത് സാൽവൻ പഠന റിപ്പോർട്ട് വിശദീകരിച്ചു. പ്രൊഫ. ഹിമാംശുവും പ്രൊഫ. പ്രശാന്ത് സാൽവനും ചേർന്ന് ഐ ഐ ടിക്ക് വേണ്ടി മന്ത്രി രാജീവിനെ ആദരിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ  ജി. രാജീവ് സ്വാഗതവും ഡോ. കെ.എസ് കൃപകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ വ്യാപാരി വ്യവസായി പ്രതിനിധികൾ, സംരംഭകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സദസുമായി ആശയവിനിമയവും ഉണ്ടായിരുന്നു.

p rajeev kochi p rajeev minister minister p rajeev