മുനമ്പം വിഷയത്തില്‍ ആശയക്കുഴപ്പം ഇല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയാണോ എന്നതില്‍ ഉത്തരം പറയേണ്ടത് കോടതിയാണെന്നും യുഡിഎഫ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തേത് വഖഫ് അല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയോട് അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു ഹസന്റെ മറുപടി. വിഷയത്തില്‍ ലീഗ് പറഞ്ഞത് ലീഗിന്റെ നിലപാടാണ്. മുനമ്പത്ത് കുടിയൊഴിപ്പിക്കുന്ന ഘട്ടം വന്നാല്‍ യുഡിഎഫ് സമരം ചെയ്യുമെന്നും ഹസന്‍ പറഞ്ഞു.
വയനാടിനോടുള്ള കേന്ദ്ര അവഗണനയില്‍ എല്‍ഡിഎഫിനൊപ്പം പ്രതിഷേധിക്കാനില്ല. സര്‍ക്കാറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.