മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും,വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റ:സുരേഷ് ​ഗോപി

മുകേഷിന്റെ കാര്യം കോടതി പറയുമെന്നും പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണെന്ന് പറഞ്ഞ സുരേഷ് ഗോപി ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്നും വിമർശിച്ചു.

author-image
Greeshma Rakesh
New Update
suresh gopi on mukesh issue

suresh gopi

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. മുകേഷിന്റെ കാര്യം കോടതി പറയുമെന്നും പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണെന്ന് പറഞ്ഞ സുരേഷ് ഗോപി ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്നും വിമർശിച്ചു.

'വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. നിങ്ങൾ അത് വെച്ച് കാശുണ്ടാക്കിക്കോളൂ, കുഴപ്പമില്ല. ഒരു വലിയ സംവിധാനത്തെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെ. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. കോടതി തീരുമാനിക്കും. ആളുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ,' സുരേഷ് ഗോപി പറഞ്ഞു. നിങ്ങൾ കോടതിയാണോയെന്ന് ചോദിച്ച സുരേഷ് ഗോപി കോടതി തീരുമാനിക്കുമെന്ന് കൂട്ടിച്ചേർത്തു.

അതെസമയം ആരോപണങ്ങൾക്ക് പിന്നാലെ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്‌ക്കൊപ്പമെന്ന വാദം സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളസിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തൽ തുടരുകയാണ്. പ്രമുഖ നടന്മാരും സംവിധായകരും ഉൾപ്പെടെ നിരവധി പേർക്കെതിരെയാണ് ആരോപണങ്ങളുമായി  നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും അടക്കം രം​ഗത്തെത്തിയിരിക്കുന്നത്. 

 

Suresh Gopi mukesh hema committee report malayalam cinema