/kalakaumudi/media/media_files/2025/10/24/binoyy-2025-10-24-15-17-18.jpg)
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ ഭാഗമാകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സംഭവത്തിൽ സിപിഐ നിലപാട് ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും.
വിഷയം വിശദീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വാർത്താസമ്മേളനം വിളിച്ച സാഹചര്യത്തിലാണ് സിപിഐ തീരുമാനം നീട്ടിയത്.
ഇരുവരും നൽകുന്ന വിശദീകരണത്തിന് അനുസരിച്ചായിരിക്കും സിപിഐ വിഷയത്തിൽ നിലപാട് എടുക്കുക എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ പന്ത്രണ്ടരയ്ക്കു പറയാമെന്നാണ് ബിനോയ് വിശ്വം മാധ്യമങ്ങളെ അറിയിച്ചിരുന്നത്.പിഎം ശ്രീയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിൽ ശക്തമായ വിമർശനമാണ് സിപിഐ നേതാക്കൾ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും എതിരെ ഉയർത്തിയത്.
മന്ത്രി സഭായോഗത്തിലും മുന്നണിയിലും സിപിഐ ഉയർത്തിയ എതിർപ്പ് തള്ളിക്കൊണ്ട് മുന്നോട്ട് പോയ സർക്കാർ നടപടിയിൽ പാർട്ടി നിലപാട് കടുപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചെന്ന വാർത്ത ശരിയാണെങ്കിൽ അത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യാഴാഴ്ച തന്നെ പ്രതികരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
