സർപ്പക്കാവുകൾ നിർമ്മിച്ചത് പാമ്പുകളെ കൊല്ലാതിരിക്കാനെന്ന് സിപിഎം ജില്ല സെക്രട്ടറി

ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലിൽ താഴ്ത്തി. മഹാവിഷ്ണു വരാഹ അവതാരമെടുത്ത് ഭൂമിയെ രക്ഷിച്ചെന്നാണ് പ്രചരിക്കുന്ന കഥയെന്നും ഉദയഭാനു കൂട്ടിച്ചേർത്തു. ഭൂമി ചുരുങ്ങുമ്പോൾ കടലും ചുരുങ്ങുമെന്ന് ഈ മണ്ടൻമാർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

author-image
Anagha Rajeev
New Update
kp udaya bhanu
Listen to this article
0.75x 1x 1.5x
00:00 / 00:00

പാമ്പുകളെ കൊല്ലാതിരിക്കാൻ വേണ്ടിയാണ് സർപ്പക്കാവുകൾ നിർമ്മിച്ചിട്ടുള്ളതെന്ന് സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെപി ഉദയഭാനു. പാമ്പിനെ ദൈവമായി കാണുന്നില്ലെന്നും ഉദയഭാനു പറഞ്ഞു. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉദയഭാനു.

52 വർഷം പഴക്കമുള്ള വന നിയമങ്ങൾ മാറ്റിയെഴുതണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. പാമ്പിനെ ദൈവമായി ആരും കാണുന്നില്ല. പാമ്പുകളെ കൊല്ലാതിരിക്കാൻ വേണ്ടിയാണ് സർപ്പക്കാവുകൾ ഉണ്ടാക്കിയിട്ടുള്ളത്. പാല് കൊടുക്കുന്ന കൈയ്ക്ക് കടിക്കുന്ന ജീവിയാണ് പാമ്പ്. ചൈനയിലെ ആളുകൾ അതിനെ കൊന്നുതിന്നുകയാണെന്നും സിപിഎം ജില്ല സെക്രട്ടറി അറിയിച്ചു.

ഇവിടെ പാമ്പിനെയും കുരങ്ങനെയും എല്ലാം ആരാധിക്കുകയാണ്. കേരളത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിർക്കുന്നവരാണ് ആർഎസ്എസുകാർ. ആർഎസ്എസ് പറയുന്നത് മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായാണ്. ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലിൽ താഴ്ത്തി. മഹാവിഷ്ണു വരാഹ അവതാരമെടുത്ത് ഭൂമിയെ രക്ഷിച്ചെന്നാണ് പ്രചരിക്കുന്ന കഥയെന്നും ഉദയഭാനു കൂട്ടിച്ചേർത്തു. ഭൂമി ചുരുങ്ങുമ്പോൾ കടലും ചുരുങ്ങുമെന്ന് ഈ മണ്ടൻമാർ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

kp udaya banu