/kalakaumudi/media/media_files/2025/12/22/vizhinjam-2025-12-22-14-51-06.jpg)
വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തെത്തുന്ന കപ്പലിലെ ക്രൂവിന് (ജീവനക്കാർ) ഇനി നാടും നഗരവും കണ്ടുമടങ്ങാം.
രാജ്യാന്തര തുറമുഖത്തിന് ഐസിപി അംഗീകാരം ലഭിച്ചതോടെയാണ് ടൂറിസം രംഗത്തിനു ഉണർവായ പുതിയ സംരംഭം.
ഷോർലീവ് സൗകര്യത്തോടെയാണ് ക്രൂ പുറത്തിറങ്ങുന്നത്.
കപ്പലിലെ വിദേശികളുൾപ്പെട്ട ക്രൂ ക്ഷേത്രങ്ങൾ, കോവളം, ശംഖുമുഖം എന്നിവ സന്ദർശിച്ചാണ് മടങ്ങുന്നത്.
കപ്പൽ തുറമുഖത്തു ചരക്കു നീക്കം നടത്തി മടങ്ങുന്നതിനിടയ്ക്കുള്ള സമയമാണ് ക്രൂവിന്റെ നാടു കാണൽ.
ക്രൂവിനെ നാടും നഗരവും ചുറ്റിക്കാണിക്കാനുള്ള വിശാല ടൂറിസം പദ്ധതി തയ്യാറാക്കാൻ തുറമുഖ ടൂറിസം വകുപ്പുകൾ ചർച്ചകൾ നടത്തുന്നതായി ബന്ധപ്പെട്ടവർപറഞ്ഞു.
തുറമുഖത്ത് ക്രൂസ് കപ്പൽ കൂടി എത്തുന്നതോടെ ടൂറിസം രംഗത്തു കൂടുതൽ വികസന സാധ്യതയാണ് പ്രതീക്ഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
