മുല്ലപെരിയാർ അണക്കെട്ടിന് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളും ഇല്ലെന്നും ഇക്കാര്യത്തിൽ ഒരു ആശങ്കയും ആവശ്യമില്ലെന്നും ഡാം സുരക്ഷാ അതോറിറ്റി അറിയിച്ചു .

അണക്കെട്ടിനെ ചൊല്ലിയുള്ള കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പ്രശ്നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ രമ്യമായി പരിഹരിച്ചു.തമിഴ്നാട് സർക്കാർ കേര ളത്തിന് ചില ഉപകരണങ്ങൾ നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.

author-image
Devina
New Update
mullaperiyar

തേനി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി(എൻഡിഎസ്എ) ചെയർമാൻ അനിൽ ജെയിൻ.

 അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തി നാലാമത്തെ മേൽനോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങൾ, ഹൈഡ്രോ -മെക്കാനിക്കൽ ഘടകങ്ങൾ, ഗാലറി എന്നിവയുൾപ്പെടെ വിവിധ വശങ്ങൾ സമിതി പരിശോധിച്ചു.

 '2025 ലെ മൺസൂണിന് ശേഷമുള്ള അണക്കെട്ടിന്റെ സ്ഥിതി പരിശോധിച്ചു.

അണക്കെട്ടിന് നിലവിൽ ആശങ്കപ്പെടുത്തുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

'അണക്കെട്ടിനെ ചൊല്ലിയുള്ള കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പ്രശ്നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ രമ്യമായി പരിഹരിച്ചു.

 തമിഴ്നാട് സർക്കാർ കേരളത്തിന് ചില ഉപകരണങ്ങൾ നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.

വനമേഖലയിലൂടെ അണക്കെട്ട് പ്രദേശത്തേക്ക് തമിഴ്നാടിന് വേണ്ടവിധം പ്രവേശനം നൽകാനും കേരള സർക്കാർ സമ്മതിച്ചിട്ടുണ്ട്'. അദ്ദേഹം പറഞ്ഞു.