യുവതിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്കയുണ്ടെന്നും നാലാഴ്ചക്കുള്ളില്‍ തൊഴില്‍മന്ത്രാലയം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു.

author-image
Prana
New Update
student death
Listen to this article
0.75x 1x 1.5x
00:00 / 00:00

ജോലി ഭാരത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്കയുണ്ടെന്നും നാലാഴ്ചക്കുള്ളില്‍ തൊഴില്‍മന്ത്രാലയം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രാലയത്തിന്റെ നടപടികള്‍ എന്തെന്നും നിര്‍ദേശിക്കണം.

ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയിലെ ജീവനക്കാരിയായ വൈക്കം സ്വദേശിനി അന്ന ജൂലൈ 20നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസമാകുമ്പോഴായിരുന്നു മരണം.

ജോലി സമ്മര്‍ദമാണ് മരണത്തിന് കാരണമെന്നും സംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്നുമുള്ള ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനി ചെയര്‍മാന് അന്നയുടെ മാതാവ് കത്ത് അയച്ചിരുന്നു.

death