തിരുവനന്തപുരം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എസ്റ്റാബിളിഷ്മെൻ്റ്,എഡ്യൂക്കേഷൻ സെക്ഷനുകളിലെ രണ്ട് ജൂനിയർ സൂപ്രണ്ടുമാർ ഒരു സീനിയർ സൂപ്രണ്ട് എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ നിന്നും സ്ഥലമാറ്റ ഉത്തരവ് നേരിട്ട് നടപ്പിലാക്കാൻ ഡയറക്ടർ നിർബന്ധിതനായി. കഴിഞ്ഞ മാസം 14 ന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാതിരിക്കാൻ സമര പ്രഹസനങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ട്ടിക്കുവാൻ ഭരണാനുകൂല സംഘടന ശ്രമിച്ചുവെങ്കിലും സംഘടനയിലെ തന്നെ ഒരു വിഭാഗം വിട്ട് നിന്നത് കൊണ്ട് സമരം പൊളിയുകയായിരുന്നു
വർഷങ്ങളായി വകുപ്പലെ സുപ്രധാന പദവിയിൽ ഇരുന്ന് ജീവനക്കാരേ ബുദ്ധിമുട്ടിലാക്കി സ്ഥാപിത താൽപ്പര്യങ്ങൾ ആഘോഷപൂർവ്വം നടപ്പിലാക്കിയ ജൂനിയർ സൂപ്രണ്ട് എസ് ശശാങ്കൻ ഉൾപെടെ ഉള്ളവരെ പുറത്താക്കാൻ പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഡയറക്ടർക്ക് സാധിച്ചത്