വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. സേഫ്റ്റി സ്റ്റാര്‍ട്ട് ഫ്രം സ്‌കൂള്‍ എന്നതാണ് ഈ വര്‍ഷത്തെ സുരക്ഷാ മുദ്രാവാക്യം.

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. സേഫ്റ്റി സ്റ്റാര്‍ട്ട് ഫ്രം സ്‌കൂള്‍ എന്നതാണ് ഈ വര്‍ഷത്തെ സുരക്ഷാ മുദ്രാവാക്യം.ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് പ്ലാനിംഗ് ബോര്‍ഡ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍- ഇന്‍ചാര്‍ജ് കെ.സി ദീപ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി. എറണാകുളം സര്‍ക്കിള്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് ജയശ്രീ ദിവാകരന്‍, പെരുമ്പാവൂര്‍ സര്‍ക്കിള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എ പ്രദീപ്, തൃക്കാക്കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി.ബൈജു, ഇന്‍സ്‌പെക്ട്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വി.ആര്‍ ഷിബു, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍  എ.എം രാജേന്ദ്രന്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.എം  മിനി എന്നിവര്‍ സംസാരിച്ചു.വൈദ്യുതി രംഗത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന നൂറോളം പേര്‍ പങ്കെടുത്തു. വൈദ്യുതി സുരക്ഷാ പ്രതിജ്ഞഎടുത്തു. കൂടാതെ വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. 

ernakulam kochi