/kalakaumudi/media/media_files/2025/11/25/dileep-pulsar-2025-11-25-15-02-20.jpg)
കൊച്ചി :ഡിസംബർ 8 ന് നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവിധി വരുമ്പോൾ എട്ടരവർഷം നീണ്ട വിചാരണയ്ക്കാണ് വിരാമമാകുന്നത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. ക്വട്ടേഷൻ നൽകിയതുപ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ് .
നടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി അടക്കം ഒൻപത് പ്രതികളാണ് വിചാരണ നേരിട്ടത്.
എട്ടാം പ്രതിയാണ് നടൻ ദിലീപ്.
ദിലീപ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളും ഡിസംബർ എട്ടിന് വിചാരണക്കോടതിയിൽ ഹാജരാകണം.
എട്ടു വർഷത്തോളം നീണ്ട കേസ് ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു .
എട്ടാം പ്രതിയായ നടൻ ദിലീപിന്റെ മുന്നോട്ടുള്ള ഭാവി എന്താകുമെന്നതിൽ വരുന്ന വിധിപ്രഖ്യാപനം ഏറെ നിർണായകമാകും .
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം ഒന്നാം പ്രതിയായ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന പ്രോസിക്യൂഷൻ വാദവും മെമ്മറി കാർഡ് പരിശോധന ഉൾപ്പെടെയുള്ള വിഷയങ്ങളും ഈ കേസിൽ ഉയർന്നുവന്ന പ്രധാന കാര്യങ്ങളാണ്.
ഏറെ ചർച്ചയായ ഈ കേസ്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് ഇടയാക്കി. ഇതിനുപുറമേ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും ഈ കേസാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
