ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകര്‍ കണ്ടെത്തി; കൊല്ലം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്‌ഐടി

ഇന്നലെ നടത്തിയ എസ്‌ഐടി പരിശോധനയില്‍ സ്‌ട്രോങ് റൂമില്‍ നിന്നുമാണ് അഷ്ടദിക് പാലകന്‍മാരെ കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് എസ്‌ഐടി നല്‍കും

author-image
Biju
New Update
SABARIMALA

തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്ടദിക് പാലകന്‍മാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്‌ഐടി പരിശോധനയില്‍ സ്‌ട്രോങ് റൂമില്‍ നിന്നുമാണ് അഷ്ടദിക് പാലകന്‍മാരെ കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് എസ്‌ഐടി നല്‍കും.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ എസ്‌ഐടി സര്‍ക്കാരിന് നല്‍കി. തൃശൂര്‍ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണന്‍ ആണ് പരിഗണനയില്‍ ഉള്ളത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്‌ഐടി പരിശോധന പൂര്‍ത്തിയാക്കിയത്. കൊടിയില്‍ സ്ഥാപിച്ചിരുന്ന ചെറിയ ശില്‍പങ്ങളാണ് അഷ്ടദിക് പാലകര്‍.