/kalakaumudi/media/media_files/2025/11/19/vaishna-suresh-2025-11-19-11-55-29.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും.
ഹൈക്കോടതി നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു.
രണ്ടു ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് കോടതി നിർദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെയും, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ സിപിഎം പ്രവർത്തകൻ ധനേഷ് കുമാറിന്റെയും വാദങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കേട്ടു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന്റെ ഓഫീസിൽ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
