/kalakaumudi/media/media_files/2025/08/30/punnamada-2025-08-30-10-49-42.jpg)
ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തിലാണ് വള്ളംകളി പ്രേമികൾ. കായലിൽ ട്രാക്കുകൾ വേർതിരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി. രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും.ഏറെ ആവേശത്തോടുകൂടിയാണ് ഈ ഒരു ആഘോഷത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുന്നത്.ലോകമെമ്പാടുമുള്ള വള്ളംകളി ആരാധകരുടെ ഏറ്റവും വലിയ പ്രതീക്ഷ തന്നെയാണ് നെഹ്‌റു ട്രോഫി വള്ളംകളി.പുന്നമടയുടെ ഓളപ്പരപ്പിലൂടെ വളരെയധികം ആവേശം ഉണർത്തുന്ന കാഴ്ചകളാണ് ഇന്ന് അരങ്ങേറാനായി പോകുന്നത്.