ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം 23 ന് ആരംഭിക്കും ; മാർച്ച് മൂന്നിന് പൊങ്കാല

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 23 ന് വൈകിട്ട് 5.30 ന് ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല.

author-image
Devina
New Update
atu

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 23 ന് വൈകിട്ട് 5.30 ന് ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും. മാർച്ച് മൂന്നിനാണ് പൊങ്കാല.

രാവിലെ 9.45 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് പൊങ്കാല നിവേദ്യം. പൊങ്കാലദിവസം ചന്ദ്രഗ്രഹണമായതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കുന്നതിനാൽ ദർശനത്തിനു നിയന്ത്രണമുണ്ടാകും.

 താലപ്പൊലിയേന്തുന്ന ബാലികമാർ ഉച്ചയ്ക്ക് 1.30 ന് മുൻപ് ദർശനത്തിനെത്തണമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിനു മുന്നിലെ പച്ചപ്പന്തലിൽ 23 ന് തോറ്റംപാട്ടുകാർ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങും. രാത്രി 8 ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും.

 ക്ഷേത്രം ട്രസ്റ്റിന്റെ അംബാപുരസ്‌കാരം മോഹൻലാലിന്‌സമ്മാനിക്കും. പൊങ്കാല ദിവസം 4 മണിക്കൂർ നട അടയ്ക്കും.

ആറ്റുകാൽ പൊങ്കാല ദിവസമായ മാർച്ച് 3 ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.