അമീർ നിയാസ് നായകനാകുന്ന *തേറ്റ*ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു.

പൂർണ്ണമായും വനാന്തരങ്ങളിൽ ചിത്രീകരിച്ച അമീർ നിയാസ് നായകനാകുന്ന ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റെനീഷ് യൂസഫ് ആണ്.

author-image
Shyam Kopparambil
New Update
sdsd

 

കൊച്ചി: പൂർണ്ണമായും വനാന്തരങ്ങളിൽ ചിത്രീകരിച്ച അമീർ നിയാസ് നായകനാകുന്ന ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റെനീഷ് യൂസഫ് ആണ്.നായകൻ അമീർ നിയാസിനി കൂടാതെ  പത്മകുമാർ.ശരത് വിക്രം,പ്രമുഖ മോഡലും നർത്തകിയുമായ ഭദ്ര തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.പല്ലികാട്ടിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോഷ് ഗോപി, റെനീഷ് യൂസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. അരവിന്ദ് പ്രീ തയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കാടിനോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമത്തിൽ വർഷങ്ങളായി മൃഗങ്ങളെ വേട്ടയാടുന്ന ശശാങ്കൻ.മകൻ ശങ്കരന് കാട്ടുപന്നിയുടെ ആക്രമണം നേരിട്ടത് കൊണ്ട് ഭയത്തോടെയാണ് ഇതിനെ കാണുന്നത്. എന്നാൽ ശങ്കരന്റെ കുറച്ചു സുഹൃത്തുക്കൾ കാടുകയറി പന്നിയെ വേട്ടയാടാൻ എത്തിയപ്പോൾ കാടിനുള്ളിൽ അകപ്പെട്ടുപോകുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വനാന്തരങ്ങളിലെ പന്നിയുമായുള്ള സംഘട്ടനം ചിത്രത്തിന്റെ മുഖ്യഘടകമാണ്. ഒരു സർവൈവൽ ത്രില്ലെർ ചിത്രമാണിത്.പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ ജൂൺ 20ന് ചിത്രം തിയേറ്ററുകൾ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.
  

kochi Malayalam Movie News