വെള്ളൂരിൽ ആരംഭിക്കുന്ന കേരള റബ്ബർ ലിമിറ്റഡിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വെള്ളൂരിൽ ആരംഭിക്കുന്ന കെ.ആർ.എല്ലിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.

author-image
Devina
New Update
rubber

വെള്ളൂർ: റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വെള്ളൂരിൽ ആരംഭിക്കുന്ന കെ.ആർ.എല്ലിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കെ.ആർ.എൽ ഭരണവിഭാഗം ഓഫീസിന്റെ ഉദ്ഘാടനവും തിരഞ്ഞെടുത്ത ആറു നിക്ഷേപകർക്ക് റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സമ്മതപത്ര കൈമാറ്റവും മന്ത്രി പി.രാജീവ് നിർവഹിച്ചു.

2016 ൽ മന്ത്രിസഭാ രൂപവത്കരണത്തിന് മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യാത്ര കോട്ടയത്ത് എത്തിയപ്പോൾ വിവിധ വ്യക്തികളുമായുള്ള പ്രഭാതചർച്ചയിൽ ഉയർന്നു വന്നതാണ് സിയാൽ മോഡൽ റബ്ബർ കമ്പനി എന്ന ആശയം.

പിന്നീട് അത് പ്രകടനപത്രിയിൽ ഇടംപിടിച്ചു. 20,176 ചതുരശ്ര  അടിയിൽ പത്തുകോടി രൂപ ചെലവഴിച്ചാണ് ഭരണവിഭാഗം ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

വ്യവസായ സംരംഭകരുടെ ഉപയോഗത്തിനായി 900 ചതുരശ്ര അടി വീതം വരുന്ന രണ്ട് വലിയ വർക്ക്‌സ്‌റ്റേഷനുകളും ഉൾപ്പെടുന്നു. 100 പേർക്ക് ഒരേസമയം പങ്കെടുക്കാൻ സൗകര്യമുള്ള കോൺഫറൻസ് മുറി, ലൈബ്രറി, ഭക്ഷണം കഴിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

110 കെ.വി. സബ്‌സ്‌റ്റേഷൻ വെയർഹൗസ്, സെൻട്രൽ ടൂൾറൂം, സെൻട്രൽ മിക്‌സിങ് പ്‌ളാന്റ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്‌ളാന്റ്, മലിനജല ശുദ്ധീകരണ പ്‌ളാന്റ് എന്നിവ സജ്ജീകരിച്ചുവരുകയാണ്.