പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

പിന്നീട് 2023 മാര്‍ച്ചില്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡ്ജ് മുറിയില്‍ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനേഴര വയസ്സായിരുന്നു പ്രായം. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് പെണ്‍കുട്ടി

author-image
Prana
New Update
arrest
Listen to this article
0.75x 1x 1.5x
00:00 / 00:00

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പില്‍ ജെവിന്‍ തോമസ് എബ്രഹാം(21) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടര്‍ന്ന്, പരിചയത്തിലാവുകയും 2022 ഏപ്രിലില്‍ പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി, മറ്റൊരു ദിവസവും വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് 2023 മാര്‍ച്ചില്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തിച്ച് ലോഡ്ജ് മുറിയില്‍ വച്ചും ലൈംഗിക പീഡനത്തിന് വിധേയയാക്കി. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പതിനേഴര വയസ്സായിരുന്നു പ്രായം. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് പെണ്‍കുട്ടി.

rape