/kalakaumudi/media/media_files/2025/12/23/govardan-2025-12-23-14-26-30.jpg)
ശബരിമല: ശബരിമല സ്വർണ്ണമോഷണത്തിൽ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവർധൻ 2021 ൽ അയ്യപ്പനു ചാർത്താനായി നൽകിയ 10 പവന്റെ സ്വർണ്ണമാല ദേവസ്വം ബോർഡ് കണക്കിൽപ്പെട്ടത് 2 വർഷത്തിനുശേഷം .
സ്വർണക്കൊള്ള മുഖ്യ ആസൂത്രകനായ ഉണ്ണിക്കൃഷ്ണൻ പോറ്റി വഴി മാളികപ്പുറത്തെ ഒരു ശാന്തിക്കാരനെയാണ് മാല ഏൽപ്പിച്ചത്.
ശബരിമല പാളികളിലെ സ്വർണ്ണം വാങ്ങിയശേഷം ഗോവർധനു പല പ്രശ്‌നങ്ങളുണ്ടാവുകയും പ്രായശ്ചിത്തമായി മാല നൽകാൻ തീരുമാനിക്കുകയുമായിരുന്നു.
ദേവസ്വം ഓഫീസിലെത്തിയെങ്കിലും രസീതിനായി വിലാസം നൽകണമെന്നു പറഞ്ഞപ്പോൾ മടങ്ങിപ്പോയി.
തുടർന്നു ഉണ്ണികൃഷ്ണൻ പോറ്റിവഴി മാളികപ്പുറം മേൽശാന്തിയുടെ സഹായിയെ ഏൽപിക്കുകയായിരുന്നു.
ഇയാൾ ഇത് മഹസറിൽ രേഖപ്പെടുത്തുകയോ അധികൃതരെ അറിയിക്കുകയോ ചെയ്യാതെ മാളികപ്പുറത്ത് ചാർത്തി പൂജിച്ചു.
സ്വകാര്യവ്യക്തി നൽകിയ സ്വർണ്ണം അനുമതിയില്ലാതെ തിരുവാഭരണമായി ഉപയോഗിക്കാൻ കഴിയില്ല.
ഗുരുതരചട്ടലംഘനമാണ് ഇക്കാര്യത്തിലുണ്ടായത്. 2 വർഷത്തിനുശേഷം മാലയുടെ ബിൽ ചോദിച്ച് ഗോവർധൻ ബോർഡിനു മെയിൽ അയച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കണക്കിൽ ചേർക്കാതെ മാല മാളികപ്പുറത്തു ചാർത്തിയതായി കണ്ടെത്തിയത്.
തുടർന്ന് നിയമോപദേശം സ്വീകരിച്ചശേഷം ബോർഡ് ബിൽ നൽകി ശബരിമലയിലെ വേർതിരിച്ച സ്വർണ്ണം കൈപ്പറ്റിയത് മനോവിഷമം ഉണ്ടാക്കിയെന്നും പ്രായശ്ചിത്തം ചെയ്തുവെന്നും ഗോവർധൻ അന്വേഷണ സംഘത്തിനുമൊഴി നൽകിയിട്ടുണ്ട്.
ദേവസ്വം അന്നദാന ഫണ്ടിലേക്ക് 99.95 ലക്ഷം രൂപ സംഭാവന നൽകിയതായും മൊഴി നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
