ശബരിമല ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ചെന്നൈയിൽ അറ്റകുറ്റപ്പണി നടത്തിയശേഷം സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി ലഭിക്കുന്നതുവരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും

author-image
Devina
New Update
sabarii

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു.

 കോടതി അനുമതി വാങ്ങി ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്.

 കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് വലിയ വിവാദമായിരുന്നു.

 തുടർന്നുള്ള പരിശോധനയിൽ 2019 ൽ സ്വർണ്ണപ്പാളി സ്ഥാപിച്ചതിൽ അടക്കം സംശയങ്ങൾ ഉന്നയിച്ച ഹൈക്കോടതി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്

. ഇതിനിടെയാണ് അറ്റകുറ്റപ്പണി നടത്തിയശേഷം സ്വര്‍ണപ്പാളികള്‍ തിരികെ ശബരിമല സന്നിധാനത്ത് എത്തിച്ചത്

. സ്വര്‍ണപ്പാളികള്‍ ശിൽപ്പത്തിൽ തിരികെ സ്ഥാപിക്കുന്നതിനായി കോടതി അനുമതി കിട്ടും വരെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.