വയനാട് ജില്ലാ കലക്ടര്‍ക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ എ ആര്‍ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

author-image
Prana
New Update
money
Listen to this article
0.75x1x1.5x
00:00/ 00:00

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍നിന്ന് നാല് കോടി രൂപ അനുവദിച്ചു.വയനാട് ജില്ലാ കലക്ടര്‍ക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ചാണ് തുക ചിലവഴിക്കുക
അതേ സമയം, മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ എ ആര്‍ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Wayanad landslide