അര്‍ജുനെ കണ്ടെത്താന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും; കുടുംബത്തിന് കത്തയച്ച് മുഖ്യമന്ത്രി

അര്‍ജുന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ കത്ത് അര്‍ജുന്റെ കുടുംബത്തിന് കളക്ടര്‍ കൈമാറിയത്.

author-image
Anagha Rajeev
New Update
Pinarayi VIjayan
Listen to this article
0.75x1x1.5x
00:00/ 00:00

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന്  മുഖ്യമന്ത്രി. പിണറായി വിജയന്‍. അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ കത്ത് അര്‍ജുന്റെ കുടുംബത്തിന് കൈമാറിയത്.

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഔദ്യോഗിക രേഖയായാണ് കളക്ടര്‍ കുടുംബത്തിന് കൈമാറിയത്. അര്‍ജുന്റെ അമ്മ, അച്ഛന്‍, അര്‍ജുന്റെ ഭാര്യ എന്നിവരുമായും കളക്ടര്‍ സംസാരിച്ചു. അര്‍ജുന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ കത്ത് അര്‍ജുന്റെ കുടുംബത്തിന് കളക്ടര്‍ കൈമാറിയത്.

chief minister pinarayi vijayan