തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സര്‍ക്കാര്‍ ഫണ്ട് മാറ്റം നീക്കം നടത്തുന്നത് നഗരസഭ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി പ്രതികരിച്ചു

author-image
Devina
New Update
nagarasabha

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍.

നഗരസഭയുടെ കൈവശമുള്ള ഈ തുക അടിയന്തരമായി പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

 തുക കൈമാറുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥതലത്തില്‍ ആരംഭിച്ചതോടെയാണ് ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്തുവന്നത്.

നവംബര്‍ 18 നാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്.

 കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും നിക്ഷേപിക്കണമെന്നും നവംബര്‍ 24 നുള്ളില്‍ തീരുമാനം എടുക്കണമെന്നുമായിരുന്നു നിര്‍ദേശം.

 തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സര്‍ക്കാര്‍ ഫണ്ട് മാറ്റം നീക്കം നടത്തുന്നത് നഗരസഭ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി പ്രതികരിച്ചു.

 ഫണ്ട് മാറ്റാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.