ആശാവർക്കർമാരോടും അങ്കണവാടി ജീവനക്കാരോടും സർക്കാർ അവഗണന അവസാനിപ്പിക്കണം

ഓണറേറിയം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുമ്പോള്‍  അങ്കണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.

author-image
Shyam Kopparambil
New Update
AA

 

തൃക്കാക്കര: ആശാവർക്കർമാരോടും അങ്കണവാടി ജീവനക്കാരോടും സർക്കാർ അവഗണന കാട്ടുകയാമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ പറഞ്ഞു. തൃക്കാക്കര ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ നടത്തിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 ആശാവർക്കർമാരെ പോലെ അതിജീവന പോരാട്ടത്തിന് ഇറങ്ങിയ അങ്കണവാടി ജീവനക്കാരോടും സർക്കാർ പ്രതികാരം തീർക്കുകയാണ് . ഓണറേറിയം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിസമ്മതിക്കുമ്പോള്‍  അങ്കണവാടി ജീവനക്കാരെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റാഷിദ്‌ ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പി കെ അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി സെക്രട്ടറി സേവിയർ തായങ്കരി,ഡി.സി.സി അംഗം കെ.എം ഉമ്മർ,നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള,മഹിളാ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ് ഹസീന ഉമ്മർ,മണ്ഡലം പ്രസിഡന്റ്മാരായ സി സി വിജു, എം എസ് അനിൽകുമാർ, അജിത തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു   

congress kochi