/kalakaumudi/media/media_files/2025/09/27/vella-2025-09-27-12-40-27.jpg)
തിരുവനന്തപുരം :എസ് എൻ ഡി പി യോഗത്തിന്റെ അമരത്ത് 30 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗം ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകുമെന്ന് യൂണിയൻ പ്രസിഡന്റ് ബി .ജയപ്രകാശൻ ,സെക്രട്ടറി അജി എസ് ആർ എം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ശിവഗിരി യൂണിയന് വേണ്ടി വർക്കല ഗുരുകുലം ജംഗ്ഷനിൽ നിർമ്മിച്ച വെള്ളാപ്പള്ളി നടേശൻ നവതിമന്ദിരത്തിന്റെ ഉത്‌ഘാടനവും സ്നേഹാദരവും ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്‌ഘാടനം ചെയ്യും .
ഒക്ടോബർ 1 ന് വൈകിട്ട് 3 ന് വട്ടപ്ലാമൂട് ശ്രീമൂകാംബിക ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിക്കും .
എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും .മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയാകും .
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും .യൂണിയൻ പ്രെസിഡന്റ് ബി ജയപ്രകാശൻ സ്വാഗതവും സെക്രട്ടറി അജി എസ് ആർ എം നന്ദിയും പറയും .
വാർത്ത സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ജി .തൃദീപ് യൂണിയൻ കൗൺസിലർമാരായ വി അനിൽകുമാർ ,വി ശശിധരൻ എന്നിവരും പങ്കെടുത്തു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
