മദ്യപിച്ചെത്തി വരൻ ; കല്യാണം വെള്ളത്തിലായി; വരനെ കല്യാണ വേഷത്തിൽ തന്നെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിൻറെ വീട്ടുകാർ  വിവാഹത്തിൽ നിന്ന് പിന്മാറി.

author-image
Rajesh T L
Updated On
New Update
drunken man

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

കോഴഞ്ചേരി:  വിവാഹചടങ്ങിൽ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ  പൊലീസ് കസ്റ്റഡിയിലെടുത്തു. 
സംഭവത്തിന് പിന്നാലെ വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. തടിയൂരിലാണു സംഭവം. വിവാഹത്തിനായി പള്ളിമുറ്റത്തെത്തിയ വരനെ കാറിൽനിന്നിറങ്ങാൻപോലും കഴിഞ്ഞില്ല.വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ  കാര്യങ്ങൾ കൂടുതൽ വഷളായി. ഇതോടെ വധുവിൻറെ വീട്ടുകാർ മനസ്സുമാറ്റി വിവാഹത്തിൽ നിന്ന് പിന്മാറി.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. തുടർന്ന് , മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് വരനെതിരെ കേസെടുത്തു. വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതാണ് വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു.  6 ലക്ഷം രൂപ നഷ്ടപരിഹാരം വധുവിൻറെ വീട്ടുകാർക്ക് നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

marriage groom bride