അമ്മയുമായി ഹേമ കമ്മിറ്റിയ്ക്ക് ബന്ധമില്ല; പ്രശ്നങ്ങൾ ന്യായമുള്ളതാണെങ്കിൽ പരിഹരിക്കപ്പെടണമെന്ന്: സിദ്ദിഖ്

ഓഗസ്റ്റ് 20നാണ് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന മെഗാ ഷോ നടക്കുക. ഷോ നടത്തി ലഭിക്കുന്നതിന്റെ ഒരു വിഹിതം വയനാട് ദുരിത ബാധിതർക്ക് നൽകാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് താര സംഘടന 'അമ്മ'. ഹേമ കമ്മിറ്റി അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പരാതിക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ ന്യായമുള്ളതാണെങ്കിൽ പരിഹരിക്കപ്പെടണമെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.

കമ്മിറ്റിയുടെ റിപ്പോർട്ടിൽ എന്താണെന്ന് സംഘടന അന്വേഷിച്ചിട്ടില്ല എന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ദിലീപ് അമ്മയുടെ മെമ്പർ അല്ലെന്നും അമ്മ നടത്തുന്ന പരിപാടിയിൽ ദിലീപ് പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 20നാണ് അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തുന്ന മെഗാ ഷോ നടക്കുക. ഷോ നടത്തി ലഭിക്കുന്നതിന്റെ ഒരു വിഹിതം വയനാട് ദുരിത ബാധിതർക്ക് നൽകാൻ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.

amma film association hema committee report