ഹൈക്കോടതിയുടെ വാഹനം തടഞ്ഞുഭീഷണി, രണ്ടുപേർക്കെതിരെ കേസ് എടുത്തു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിസ് ഉപയോഗിക്കുന്ന ഇന്നോവ കാർ ഡ്രൈവർ പി.എച്ച് അബ്ദുൾ ഓഫർ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസ് എടുത്തത്.

author-image
Shyam
Updated On
New Update
121

 കൊച്ചി: ഹൈക്കോടതി വാഹനം തടഞ്ഞു  ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ  ഉപയോഗത്തിലിരിക്കുന്ന ഇന്നോവ കാര്‍ െ്രെഡവര്‍  പി.എച്ച് അബ്ദുള്‍ ഓഫര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്. പാര്‍ക്കിങ് ഫീസിനെ ചൊല്ലി തര്‍ക്കമാണ് പരാതിക്കാധാരം. കഴിഞ്ഞ 29 നായിരുന്നു സംഭവം നടന്നത്.
 എറണാകുളം  മറൈന്‍  െ്രെഡവിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം െ്രെഡവര്‍ പുറത്തേക്ക് എടുത്തപ്പോഴായിരുന്നു പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ജീവനക്കാര്‍ വാഹനം തടഞ് ഭീഷണി മുഴക്കിയത്. സംഭവ സമയം െ്രെഡവര്‍ മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു.  

High Court